bahrainvartha-official-logo
Search
Close this search box.

പിടിതരാതെ കോവിഡ്; ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 49 ലക്ഷം കടന്നു

india covid

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 49 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 83,809 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 49,30,237 ആയി ഉയര്‍ന്നു. ഇന്നലെ 1,054 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 80,776 ആയി. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 9,90,061 പേരാണ്. ഇതുവരെ 38,59,400 പേരാണ് രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 78.28 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ 60 ശതമാനവുമുള്ള സംസ്ഥാനങ്ങളില്‍ ഇന്നലെ പ്രതിദിന വര്‍ധനവ് കുറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പ്രതിദിന വര്‍ധനവ് ഇരുപതിനായിരത്തിന് മുകളിലായിരുന്നു. എന്നാല്‍ ഇന്നലെ 17,066 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് മൊത്തം രോഗികളുടെ എണ്ണം 10.77 ലക്ഷം കടന്നതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര റഷ്യയെ മറികടന്നു. അതേസമയം കൊവിഡുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ആദ്യം മുതലെ തയ്യാറാക്കിയ ‘ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയുടെ’ പട്ടിക പ്രകാരം ഏറ്റവും അധികം കൊവിഡ് അതിജീവനം നടക്കുന്നത് ഇന്ത്യയിലാണ്.

അതേസമയം കേരളത്തില്‍ ഇന്നലെ 2540 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്നലെ 15 പേര്‍ കൂടെ മരണപ്പെട്ടതോടെ സംസ്ഥാനത്തെ മരണസംഖ്യ 454 ആയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!