മനാമ: ബഹ്റൈനില്‍ കൊവിഡ് മൂലം പ്രയാസപ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനം. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തില്‍ സ്വദേശികളുടെ ആദ്യ പാര്‍പ്പിടങ്ങള്‍ക്ക് ജല- വൈദ്യുത, മുനിസിപ്പല്‍ ചാര്‍ജുകള്‍ അടുത്ത മൂന്നു മാസത്തേക്ക് കൂടി ഒഴിവാക്കാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഇളവുകള്‍ ഉണ്ടാവുക. തുടർച്ചയായ ഒൻപത് മാസങ്ങളാണ് സ്വദേശികൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നത്. ആദ്യ മൂന്ന് മാസങ്ങളിൽ ജൂൺ വരെ വിദേശികൾക്കും ഇതേ ആനുകൂല്യം ലഭിച്ചിരുന്നു. ജൂലൈ മുതൽ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ ആനുകൂല്ല്യമാണ് ഡിസംബർ വരെ ഇപ്പോൾ നീട്ടിയിിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഇതേ മാസങ്ങളില്‍ വന്ന ബില്ലുകളാണ് ഇളവിന് പരിഗണിക്കുക. കൂടാതെ കൊവിഡ് മൂലം സാമ്പത്തിക പ്രശ്നങ്ങളിലായ സ്വദേശികളുടെ വായ്പ 2020 അവസാനം വരെ നീട്ടാന്‍ അവശ്യപ്പെട്ട് ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്കിന് ഉപപ്രധാനമന്ത്രി പ്രിന്‍സ് സല്‍മാന്‍ നിര്‍ദ്ദേശം നല്‍കി.
അതോടൊപ്പം ഇസ്രായേലുമായുള്ള നയതന്ത്രബന്ധം സ്ഥാപിക്കുന്നത് മേഖലയിലെ സമാധാനത്തിന് ഗുണകരമാകും എന്ന മന്ത്രിസഭ യോഗത്തില്‍ വിലയിരുത്തി. അമേരിക്കയില്‍ വെച്ച് ഇന്നാണ് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഇസ്രായേലുമായുള്ള സമാധാന കരാറില്‍ ഓപ്പുവെക്കുക. അറബ് മേഖലയുടെ സമാധാനത്തിന് ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര കരാറുകള്‍ മാനിച്ച് ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാനും സമാധാനപാതയിലൂടെ മുന്നോട്ടുപോകാനും ഇത് വഴിയൊരുക്കുമെന്ന് മന്ത്രിസഭ പ്രതീക്ഷ പ്രകടിപ്പിച്ചു.