‘ഖുബൂസ് – പ്രവാസം പറഞ്ഞ ഹൃദയകഥകൾ’ പുസ്തകത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു

മനാമ: “ഖുബൂസ് പ്രവാസം പറഞ്ഞ ഹൃദയകഥകൾ” എന്ന പുസ്തകത്തിന്റെ ടൈറ്റിൽ പ്രകാശനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, എഴുത്തുകാരി ഡോ: ഷെമിലി. പി. ജോണിന് പുസ്തകത്തിന്റെ കവർ ഫോട്ടോ നൽകി നിർവ്വഹിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ , പടവ് കുടുംബവേദി പ്രസിഡണ്ട് സുനിൽ ബാബു എന്നിവരും സന്നിഹിതരായിരുന്നു.

കെ. വി. കെ. ബുഖാരി, നൗഷാദ് മഞ്ഞപ്പാറ എന്നിവർ പ്രധാന രചനയും ഷീല രമേശ് കവർ ഡിസൈനും , പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കയ്യൊപ്പും, പി. കെ. പാറക്കടവ് ആമുഖകുറിപ്പ്, പി. സുരേന്ദ്രൻ അവതാരിക ,മുനീർ റഹ്മാൻ പഠനവും നിർവഹിച്ച പ്രസ്തുത പുസ്തകം സെപ്റ്റംബർ അവസാനത്തോടെ യു എ ഇ യിൽ നിന്ന് പുറത്തിറങ്ങും. ഗൾഫിലെ എഴുത്തുകാരും സാമൂഹിക പ്രവർത്തകരും പ്രവാസ അനുഭവങ്ങൾ പങ്ക് വെക്കുന്നുണ്ട്. ബഹ്‌റൈനിൽ നിന്ന് ഡോ: ജോൺ പനക്കൽ, കെ. ടി. സലിം, ആമിന സുനിൽ എന്നിവരുടെ അനുഭവങ്ങൾ ഇതിലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!