bahrainvartha-official-logo
Search
Close this search box.

പ്രവാസികൾക്ക് സംരംഭകരാകാം; നോർക്ക – കെ.എഫ്.സി സംയുക്ത പദ്ധതി

IMG-20200917-WA0113

തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത വായ്പ്പാ പദ്ധതി ആവിഷ്കരിച്ചു. സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എൻറ്റർപ്രണർഷിപ് ഡെവലപ്പ്മെൻറ് പ്രോഗ്രാം (C.M.E.D .P ) പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത് .

നോർക്കയുടെ എൻ .ഡി .പ്രേം വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വരെ ഇതു പ്രകാരം വായ്പ അനുവദിക്കും. ഇതിൽ 15 % മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം രൂപ വരെ) കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ 4 വർഷം 3% പലിശ ഇളവ് ലഭിക്കും. 10 ശതമാനമാണ് വായ്പയുടെ പലിശ . ഇതിൽ 3 ശതമാനം വീതം നോർക്ക, കെ.എഫ് .സി സബ്സിഡി ഉള്ളതിനാൽ ഉപഭോക്താവിന് 4 ശതമാനം പലിശ അടച്ചാൽ മതിയാകും. സർവീസ് സെക്ടറുകളിൽ ഉൾപെട്ട വർക്ക്ഷോപ് , സർവീസ് സെൻറ്റർ , ബ്യൂട്ടി പാർലർ , റെസ്റ്റോറെൻറ്സ് / ഹോട്ടൽ , ഹോം സ്റ്റേ /ലോഡ്ജിഗ് ,ക്ലിനിക് /ഡെന്റൽ ക്ലിനിക് ,ജിം ,സ്പോർട്സ് ടർഫ്, ലാൻട്രീ സർവീസ് എന്നിവയും ഐ ടി /ഐ ടി ഇ എസും, നിർമാണ വിഭാഗത്തിൽ ഉൾപ്പെട്ട ഫുഡ് പ്രോസസ്സിംഗ് / ബേക്കറി ഉൽപ്പന്നങ്ങൾ , ഫ്ലോർ മിൽസ് /ബഫേർസ് , ഓയിൽ മിൽസ് , കറി പൗഡർ /സ്പൈസസ് , ചപ്പാത്തി നിർമാണം വസ്ത്ര നിർമ്മാണം എന്നീ മേഖലകളിലാണ് വായ്പ അനുവദിക്കുന്നത്. അപേക്ഷ www.norkaroots.org ൽ സമർപ്പിക്കാം.

വിശദവിവരം ടോൾഫ്രീ നമ്പറുകളായ (1800 -425 -3939 (ഇന്ത്യൽ നിന്നും ), 00 91 88 02 012345 (വിദേശത്തുനിന്നും മിസ്ഡ് കാൾ സേവനം ), 18 00 -425 -8590 (കെ.എ ഫ് .സി) ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!