bahrainvartha-official-logo
Search
Close this search box.

പാലക്കാട് യൂത്ത്‌ കോൺഗ്രസ് മാർച്ചിലെ പോലീസ് നരനായാട്ട്: ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു

received_3360934253985252

യൂത്ത്‌ കോൺഗ്രസ് പാലക്കാട് ജില്ല കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ചിനെതിരെ പോലീസ് നടത്തിയ നരനായാട്ടിൽ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. തൃത്താല എംഎൽഎ വിടി ബൽറാം,യൂത്ത്‌ കോൺഗ്രസ് ജില്ല പ്രസിഡന്റ് ഫിറോസ് ബാബു അടക്കമുള്ള നിരവധി പ്രവർത്തകർക്ക് ഗുരുതരമായ പരിക്കേറ്റത് അത്യന്തം പ്രതിഷേധകരമാണ്. എല്ലാ നിലയിലും പരാജയപ്പെട്ട ഇടതു സർക്കാരിലെ മന്ത്രിമാർ സ്വർണ്ണ കടത്ത്‌ കേസിൽ ഉൾപ്പെട്ടു എന്നത് ജനാധിപത്യ സമൂഹത്തിന് അപമാനകരമാണ്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രീതിയിൽ മന്ത്രിമാർ തന്നെ ഇത്തരം ദേശ ദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് യാതൊരു വിധ ന്യായീകരണവുമില്ല. ഇതിനെതിരെ നടക്കുന്ന ജനാധിപത്യപരമായ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം വിലപ്പോവില്ല.ജനകീയ പ്രക്ഷോഭങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിനെതിരെ പ്രബുദ്ധ കേരളം മറുപടി നൽകുമെന്നും പോലീസിന്റെ അക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡന്റ് ജോജി ലാസർ,ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!