മനാമ: ഫാല്‍ക്കണ്‍ ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് പതിനെട്ടാം വാര്‍ഷിക ആഘോഷങ്ങള്‍ ആരംഭിച്ചു. 18 ആം വാര്‍ഷികത്തോട് അനുബന്ധിച്ച് സെപംറ്റബര്‍ 20ന് രാത്രി 7 മണിക്ക് തുടങ്ങുന്ന സൂം മീറ്റിംഗില്‍ റീജിയണല്‍ അഡൈ്വസര്‍ ജെയിംസ്, മുന്‍ റീജിയണല്‍ അഡൈ്വസര്‍ അലി ഷഹബാസ് അലി, 2015 വേള്‍ഡ് ചാംപ്യന്‍ഷിപ് രണ്ടാം സ്ഥാനം നേടിയ ആദിത്യ, മിഡില്‍ ഈസ്റ്റിലെ ആദ്യത്തെതും ടോസ്റ്റ് മാസ്റ്റേഴ്‌സിന്റെ എണ്‍പത്തെട്ടാമത് അക്രെഡിറ്റഡ് സ്പീക്കറുമായ ട്രെയിനര്‍ മുഹമ്മദ് അലി ഷുക്രി, ഫാല്‍ക്കണ്‍ മുന്‍ പ്രസിഡന്റും ഇപ്പോള്‍ ഡിസ്ട്രിക്ട് 116 പ്രോഗ്രാം ക്വാളിറ്റി ഡയറക്ടര്‍ മന്‍സൂര്‍ മൊയ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഡിബേറ്റ് മത്സരം നിയന്ത്രിക്കുന്നത് പ്രശസ്ത ഡിബേറ്റ് മാസ്റ്റര്‍ മുഹമ്മദ് നാസിറാണ്. ബഹ്റൈനിലും പുറത്തുമുള്ള ക്ലബ് അംഗങ്ങളും GAVEL അംഗങ്ങളും കൂടാതെ അതിഥികള്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. പതിനെട്ടാം വാര്‍ഷിക സ്മരണിക- ഡോക്യുമെന്ററി പ്രകാശനം, അംഗങ്ങളുമായുള്ള സംവേദനം തുടങ്ങി നിരവധി പരിപാടികളാണ് സജ്ജീകരിച്ചിരിക്കുന്നത്.
2002ല്‍ ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണില്‍ ചാര്‍ട്ടര്‍ ചെയ്ത് ബഹ്റൈനിലെ പതിനൊന്നാമത്തെ ക്ലബ് ആയിട്ടാണ് ഫാല്‍ക്കണ്‍ ടോസ്റ്റ് മാസ്റ്റേഴ്‌സ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ ഡോ. ഖമറുദ്ദിന്‍ പ്രസിഡന്റും, പി.കെ.വി സലിം വിപി എജ്യുക്കേഷനും ആയി പ്രവര്‍ത്തനം ആരംഭിച്ച ക്ലബ് 18 വര്‍ഷം കൊണ്ട് ബഹ്റൈനിലെ എഴുപതില്‍പ്പരം ക്ലബ്ബുകളില്‍ ഏറ്റവും മികവുറ്റതായി വളര്‍ന്നുവന്നു. അഞ്ഞൂറിലേറെ പേര്‍ ഈ കാലയളവില്‍ ഫാല്‍ക്കണില്‍ അംഗങ്ങളായിരുന്നിട്ടുണ്ട്.
ടോസ്റ്റ് മാസ്റ്റേഴ്‌സിന്റെ വാര്‍ഷിക മത്സരങ്ങളില്‍ എല്ലാ രംഗത്തും ക്ലബ് അംഗങ്ങള്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്. 2006 ആദ്യമായി ഒരു അറബ് പൗരന്‍, മുഹമ്മദ് അലി ശുക്‌റി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ ഫൈനലിസ്റ്റായി എത്തിയത് ഫാല്‍ക്കണിനെ പ്രതിനിധീകരിച്ചായിരുന്നു. ഏരിയ-ഡിവിഷന്‍ ജില്ലാ തല മത്സരങ്ങളിലും ഫാല്‍ക്കണ്‍ പ്രതിനിധികള്‍ മികവ് പുലര്‍ത്തി വരുന്നു.
വാര്‍ഷികാഘോത്തോട് അനുബന്ധിച്ച് നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ബന്ധപ്പടുക. 3398 5090 Rizwan President/33335929 Khiler Valiyakath- Area Director