bahrainvartha-official-logo
Search
Close this search box.

കൊവിഡ് വ്യാപനം; ബഹ്റൈനിൽ റസ്റ്റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കുന്നത് ഒക്ടോബർ 24 വരെ പുനരാരംഭിക്കില്ല

hotels

മനാമ: ബഹ്റൈനിലെ റസ്റ്റോറന്റുകളിലും കഫേകളിലും അകത്ത് ഭക്ഷണം നല്‍കുന്നത് ഒരുമാസത്തേക്ക് കൂടി നീട്ടിവെച്ചു. രാജ്യത്ത് അടുത്ത ദിവസങ്ങളിലായി കൊവിഡ് കേസുകളില്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് നടപടി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഏകോപന സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കുന്നതും രണ്ടാഴ്ച്ചത്തേക്ക് നീട്ടിവെച്ചിരുന്നു. ഒക്ടോബര്‍ 11 മുതലാണ് ക്ലാസ് തുടങ്ങുക. ഒക്ടോബര്‍ നാലിന് അധ്യാപകരും മറ്റ് ജീവനക്കാരും സ്‌കൂളിലെത്തണം. നിലവിലുള്ള സാഹചര്യം മറികിടക്കാന്‍ എല്ലാവരും നിര്‍ബന്ധമായും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുകയും കൂടിച്ചേരലുകള്‍ ഒഴിവാക്കുകയും വേണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!