മനാമ: പുത്തന്‍ രുചി വൈവിധ്യങ്ങളുമായി ‘കറിച്ചട്ടി’ ഫാമിലി റസ്റ്റോറന്റ് പുനരാരംഭിക്കുന്നു. ഇന്ന് സെപ്റ്റംബർ 18 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 12 മണിക്കാണ് നവീകരിച്ച റസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുക. ഖുദൈബിയയിലെ പഴയ രാജധാനി റസ്റ്റോറന്റ് ബില്‍ഡിംഗിലാണ് ‘കറിച്ചട്ടി’ പ്രവര്‍ത്തിക്കുക. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ബഹ്‌റൈന്റെ രുചി വൈവിധ്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി കറിച്ചട്ടിയും രംഗത്തുണ്ട്.
നവീകരണത്തിനായി കഴിഞ്ഞ രണ്ട് മാസത്തോളമായി അടഞ്ഞു കിടക്കുകയായിരുന്നു. തലശേരി ബിരിയാണി, മലബാര്‍ സ്‌പെഷ്യല്‍ ദം ബിരിയാണി, കിഴിപൊറോട്ട, പ്രത്യേക മലബാര്‍ വിഭവങ്ങള്‍ തുടങ്ങി മലയാളക്കരയുടെ പാരമ്പര്യമുറങ്ങുന്ന രുചിക്കൂട്ട് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ചൈനീസ് വിഭവങ്ങളും ഇത്തവണ ഭക്ഷണപ്രിയര്‍ക്കായി കറിച്ചട്ടിയില്‍ ഒരുങ്ങുന്നുണ്ട്.
തനത് ചൈനീസ് വിഭവങ്ങള്‍ ശരീരത്തിന് ഹാനികരമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് ഉപഭോക്താക്കളിലെത്തിക്കുമെന്ന് ഉടമകള്‍ ബഹ്‌റൈന്‍ വാര്‍ത്തയോട് പറഞ്ഞു.
ഹോം ഡെവിലവറിക്കായി: 17404321, 34191717 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.