bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ രോഗബാധിതര്‍ 52 ലക്ഷം കടന്നു; പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 1174 മരണം

covid in india

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 52,14,677 ആയി ഉയര്‍ന്നു. ഇന്നലെ 1174 പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ കോവിഡ് മരണസംഖ്യ 84,372 ആണ്.

നിലവില്‍ 78.64 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. വൈറസ് ബാധിതരായവരില്‍ 60 ശതമാനവും 5 സംസ്ഥാനങ്ങളിലുള്ളവരാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും ഉള്‍പ്പെടെ 13 സ്ഥലങ്ങളില്‍ 5000ത്തിന് താഴെയാണ് രോഗികള്‍. മഹാരാഷ്ടയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇരുപത്തിനാലായിരം കടന്നു. കര്‍ണാടകത്തില്‍ 9366, ആന്ധ്രയില്‍ 8702, തമിഴ്നാട്ടില്‍ 5560, ഡല്‍ഹിയില്‍ 4432 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ. ഇന്നലെയോടെ രാജ്യത്ത് 6,15,72,343 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഐസിഎംആര്‍. 24 മണിക്കൂറിനിടെ പരിശോധിച്ച 10,06,615 സാംപിളുകളും ഇതില്‍ ഉള്‍പ്പെടുന്നു.

റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക്-5 ഇന്ത്യയില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചു. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായാണ് കരാര്‍. രാജ്യത്ത് വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിന് ശേഷം അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഈ വര്‍ഷാവസാനം 10 കോടി വാക്സിന്‍ ഡോസ് റഷ്യ ഇന്ത്യക്ക് നല്‍കുമെന്നാണ് സൂചന.

അതേസമയം കേരളത്തില്‍ ആദ്യമായി പ്രതിദിന രോഗബാധ 4000 കടന്നു. ഇന്നലെ 4351 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 4081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 351 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൂടാതെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2737 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,13,595 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇന്നലെ 10 പേര്‍ കൂടെ മരണപ്പെട്ടതോടെ സംസ്ഥാനത്തെ മരണസംഖ്യ 489 ആയി ഉയര്‍ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!