വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം പരിപോഷിപ്പിക്കുന്നതിന് രക്ഷിതാക്കള്‍ക്ക് സിജി ബഹ്റൈന്‍ പരിശീലനം നല്‍കും

for-profit-online-colleges-1170x600

മനാമ: വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തെ പരിപോഷിപ്പിക്കുന്നതിനു രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ കരിയര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ഇന്ത്യ (സിജി) ബഹ്റൈന്‍ ചാപ്റ്റര്‍. ഓണ്‍ലൈന്‍ പഠനത്തിന്റെ സാങ്കേതികമായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും പുതുതലമുറയ്ക്ക് അറിവുണ്ടെങ്കിലും മുന്‍തലമുറയിലെ രക്ഷിതാക്കള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നാട്ടില്‍ നിന്ന് വിപരീതമായി പ്രവാസികള്‍ക്ക് ഈ വിഷയത്തില്‍ സഹായത്തിനും പരിശീലനത്തിനും സൗകര്യങ്ങള്‍ കുറവുള്ളതായിട്ടാണ് മനസിലാക്കുന്നത്. .ഇത് വിദ്യാര്‍ത്ഥികളുടെ പഠന -പരിശീലന വളര്‍ച്ചയെ ബാധിക്കുന്നതായി സിജി ബഹ്റൈന്‍ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് വിലയിരുത്തി.

ചെയര്‍മാന്‍ ഷിബു പത്തനംതിട്ട അധ്യക്ഷനായിരുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. ചീഫ് കോര്‍ഡിനേറ്റര്‍ പി.വി മന്‍സൂര്‍ യോഗം നിയന്ത്രിച്ചു. നിസാര്‍ കൊല്ലം, ഷാനവാസ് സൂപ്പി, നൗഷാദ് അമാനത്ത്, ഷംജിത്ത്, ഷാനവാസ് പുത്തന്‍വീട്ടില്‍, ഖാലിദ് മുസ്തഫ, ധന്‍ജീബ്, നിയാസ് അലി, യൂനുസ് രാജ് എന്നിവര്‍ സംസാരിച്ചു.

പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 39810210 ,39835230 നമ്പറുകളില്‍ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!