മനാമ: മത ഗ്രന്ഥത്തെ കളിയാക്കി ട്വീറ്റ് ചെയ്ത യുവതിയെ ബഹ്‌റൈന്‍ കോടതി റിമാന്‍ഡ് ചെയ്തു. ഇസ്ലാമിക വിശ്വാസത്തെയും മതഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനെയും കളിയാക്കി പ്രതി ട്വിറ്ററില്‍ പോസ്റ്റുകള്‍ ചെയ്തതായി വ്യക്തമായിട്ടുണ്ട്. ബഹ്‌റൈന്‍ നിയമപ്രകാരം മതഗ്രന്ഥങ്ങളെയും വിശ്വാസങ്ങളെയും പരിഹസിക്കുന്നതും വിദ്വേഷപരമായ പരമാര്‍ശം നടത്തുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യമാണ്.
പ്രതി നീരീശ്വരവാദപരമായ ആശയത്തില്‍ വിശ്വസിച്ചിരുന്നതായിട്ടാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. മതപരമായ ചിഹ്നങ്ങളെയും വിശുദ്ധമായി കാണുന്ന അടിസ്ഥാന വിശ്വാസങ്ങളെയും തള്ളിപ്പറയുകയും പരിഹസിക്കുകയും ചെയ്തതായി വ്യക്തമായ സാഹചര്യത്തിലാണ് റിമാന്‍ഡ്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.