മനാമ: മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ശിഹാബുദ്ദിൻ പൊയ്ത്തും കടവിൻ്റെ ‘റൂട്ട് മാപ്പ്’ എന്ന കഥ ബഹ്റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ പ്ലാറ്റ്ഫോമിൽ ചർച്ച ചെയുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന ചർച്ചയിൽ കഥാകാരൻ ശിഹാബുദ്ദിൻ പൊയ്ത്തും കടവ് അതിഥിയായെത്തും. കഥ അവതരിപ്പിച്ചുകൊണ്ട് ബഹ്റൈനിലെ സാഹിത്യ പ്രവർത്തകനായ സജി മാർക്കോസ് സംസാരിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ എല്ലാ വായനക്കാർക്കും കഥയുടെ വായനാനുഭവം പങ്കു വെക്കാനും എഴുത്തുകാരനുമായി സംവദിക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് സമാജം സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര 33369895, സാഹിത്യവേദി കൺവീനർ ഷബിനി വാസുദേവ് 39463471 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച ചർച്ചയിൽ പങ്കെടുക്കാവുന്നതാണ്.
https://us02web.zoom.us/j/84663065239?pwd=aS9SalJHY3A4Yk1OSDdaTVhOYUpmdz09
Meeting ID: 846 6306 5239
Passcode: 105354