ആര്‍ എസ് സി യൂനിറ്റ് സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചു

IMG_20200921_093306

ബഹ്‌റൈൻ: ‘ന്യൂ നോര്‍മല്‍ യുവത്വം, മാരികള്‍ക്ക് ലോക്കിടും’ എന്ന തലക്കെട്ടില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലെ 916 യൂനിറ്റുകളില്‍ സമ്മേളനങ്ങള്‍ പ്രഖാപിച്ചു. ഗോവൈഡ് എന്ന പേരില്‍ 56 കേന്ദ്രങ്ങളില്‍ ഒരേ ദിവസം നടന്ന പ്രഖ്യാപന സംഗമം പ്രമുഖര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന പ്രഖ്യാപനം, പ്രമേയ പ്രഭാഷണം, പദ്ധതി അവതരണം, തീം സോങ്ങ് ലോഞ്ചിംഗ്, സ്റ്റുഡന്റ്‌സ് ടൈം എന്നിവ നടന്നു.

കോവിഡിനൊപ്പമുള്ള പുതിയ കാലത്തെ നിര്‍വചിക്കുകയും അതിജീവനത്തിന് കരുത്തായി യുവത്വത്തെ അടയാളപ്പെടുത്തുകയും ചെയ്ത് ജീവിത മാരികള്‍ക്കെതിരെയുള്ള സമര പ്രഖ്യാപനമാണ് സമ്മേളനം മുന്നോട്ട് വെക്കുന്ന പ്രമേയമെന്ന് സംഘാടകര്‍ പറഞ്ഞു. മനുഷ്യരുടെ ആരോഗ്യത്തെയും ജീവിതാവസ്ഥ കളെയും ധിഷണയെയും ക്ഷയിപ്പിക്കുന്ന എല്ലാ തരം വൈറസുകളും ബാധകളും മാരികളില്‍ പെടുന്നു. അവക്കെതിരായ പ്രതിരോധങ്ങള്‍ക്കുള്ള സന്ദേശമായിരിക്കും സമ്മേളനങ്ങളെന്നും ഭാരവാഹികള്‍ അറി യിച്ചു.

ഒക്ടോബര്‍ 24 ന് സമാപിക്കുന്ന സമ്മേളന പരിപാടികളില്‍ പ്രവാസത്തെ പൊതുവായും, യുവാക്കളെ വിശേഷിച്ചും അഭിമുഖീകരിക്കുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കും. കുട്ടികള്‍ക്കും, വനിതകള്‍ക്കും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കും. ഇംബോസം, ലിങ്കേജ്, മോളിക്യൂള്‍, ഐക്കണ്‍, റിജീനിയ, ടോകപ്പ്, ഫ്‌ളൈറൈസ്, റൈനാറൈന്‍, അനലൈസ തുടങ്ങിയ പേരുകളില്‍ ഫ്രന്റ്സ് ബുക്ക് വികസനം, പേഴ്സനേജ്, സന്നദ്ധ സംഘം, ഓര്‍മ പുസ്തകം, തലമുറ സംഗമം, സാംസ്‌കാരിക ചര്‍ച്ച, വിദ്യാര്‍ഥി സംഗമം, വനിതാ സംഗമം, പ്രതിനിധി സംഗമം എന്നിവയാണ് പ്രധാന പരിപാടികള്‍.

വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ സയ്യിദ് മുഹമ്മദ് തുറാബ്, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ.ഫാറൂഖ് നഈമി അല്‍ ബുഖാരി, ഷൗകത്ത് നഈമി കശ്മീര്‍, റാഷിദ് ബുഖാരി, അബൂബക്കര്‍ പടിക്കല്‍, അബ്ദുല്‍ കലാം മാവൂര്‍, ബഷീര്‍ ചെല്ലക്കൊടി, റഷീദ് നരിക്കോട്, ആര്‍പി. ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍, മജീദ് അരിയല്ലൂര്‍, ജലീല്‍ സഖാഫി കടലുണ്ടി, സിപി ഉബൈദുല്ല സഖാഫി, അഷ്ഹര്‍ പത്തനംതിട്ട, സ്വാദിഖ് വെളിമുക്ക്, അബ്ദുല്ല വടകര, അബ്ദുല്‍ ഹഖീം, അലി അക്ബര്‍, അബൂബക്കര്‍ അസ്ഹരി പങ്കെടുത്തു. തിങ്ക്‌ലാബ് ടീം ആണ് യൂനിറ്റ് സമ്മേളന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!