മനാമ: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. കുറ്റ്യാടി കായത്തൊടി തളിയിക്കര പുത്തൻവീട്ടിൽ ഹമീദ് (53) ആണ് മരിച്ചത്. 30 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയാണ്. ജിദ്ദാഫ്സിൽ കോൾഡ് സ്റ്റോറിൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: സൗദ. മക്കൾ: ഹംഷിദ, ഫഹ്മിദ, മുഹമ്മദ് ഫാദിൽ, മുഹമ്മദ്.