മനാമ: സെയിൽസ്മാനായ മലയാളിയുടെ വാഹനത്തിൽ നിന്നും 22,000 ദിനാറിന്റെ സിഗരറ്റ് മോഷ്ടിച്ച ആറ് പേര്‍ ബഹ്റൈനില്‍ പിടിയില്‍. 32നും 37നും ഇടയില്‍ പ്രായമുള്ള ഏഷ്യന്‍ വംശജരാണ് പ്രതികള്‍. പാർക്കിംഗിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നാണ് പ്രതികൾ മോഷ്ടിച്ചത്. കാപിറ്റല്‍ ഗവര്‍ണ്ണറേറ്റിന്റെ പൊലീസ് മേധാവിയാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് പ്രതികള്‍ പിടിയിലായത് എന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂരോഗമിക്കുകയാണ്.