മനാമ: കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളേജ് അലുംനി അസോസിയേഷന്റെ ബഹ്‌റൈന്‍ ചാപ്റ്റര്‍ രൂപീകൃതമായി. ബഹ്‌റൈനില്‍ ജോലി തേടി വരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാവുകയും അവശത അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അലുംനി രൂപീകൃതമായിട്ടുള്ളതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
ഏകദേശം അമ്പതോളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്ന യോഗത്തില്‍ ഷിറീബ് പാലിയത് (ചെയര്‍മാന്‍), ജാസിം അബ്ദുല്‍സലാം (സെക്രട്ടറി), ഷറീന്‍ ഷൗക്കത്തലി (വൈസ് ചെയര്‍മാന്‍), നദീം ഫൈറൂസ് (ജോ. സെക്രട്ടറി), ഹാഫിസ് അബ്ദുല്‍കരീം (ട്രഷറര്‍) എന്നീ ഭാരവാഹികളേയും 11 അംഗ എക്‌സിക്യുട്ടിവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
കുറ്റിപ്പുറം എന്‍ജിനീയറിങ് കോളേജിലെ ബഹ്‌റൈനിലുള്ള പൂര്‍വ വിദ്യാര്‍ത്ഥികള്‍ അലുംനി അസോസിയേഷനുമായി സഹകരിക്കുവാന്‍ 33448498, 39250350 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 1994ല്‍ സ്ഥാപിതമായ കുറ്റിപ്പുറം എം. ഇ.എസ് കോളേജ് കേരളത്തിലെ ആദ്യത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജാണ്.