bahrainvartha-official-logo
Search
Close this search box.

ജൈവ കൃഷി മത്സരത്തിനായുള്ള പോസ്റ്റര്‍, ലിങ്ക് പ്രകാശനം ചെയ്തു

farm villa

മനാമ: ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ രണ്ടാമത്തെ ഫാം വില്ല ജൈവകൃഷി മത്സരത്തിനായുള്ള പോസ്റ്റര്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കെ.എം.സി.സി കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് ശരീഫ് വില്യാപ്പള്ളി ടി.പി നൗഷാദിന് പോസ്റ്റര്‍ കൈമാറി. മുസ്ലിം ലീഗ് നേതാവായിരുന്ന മര്‍ഹും എ.വി അബ്ദുറഹ്മാന്‍ ഹാജിയുടെ സ്മരണാര്‍ത്ഥം നടക്കുന്ന ജൈവകൃഷി മത്സരത്തില്‍ വിജയികളകുന്നവര്‍ക്ക് അവാര്‍ഡും സമ്മാനവും നല്‍കും.

ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സന്‍ കോയ അധ്യക്ഷനായിരുന്നു. ഫാം വില്ല കണ്‍വീനര്‍ ഇസ്ഹാഖ് വില്യാപ്പള്ളി പദ്ധതിയെപ്പറ്റി വിശദീകരിച്ചു. മത്സര രജിസ്ട്രേഷന്‍ ലിങ്ക് പ്രകാശനം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.വി മന്‍സൂര്‍ നിര്‍വഹിച്ചു.

ബഹ്റൈന്‍ കെഎംസിസി സെക്രട്ടറി എ.പി ഫൈസല്‍, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമാരായ അസീസ് പേരാമ്പ്ര, അഷ്റഫ് അഴിയൂര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ സെക്രട്ടറിമാരായ ജെ പി കെ തിക്കോടി സ്വാഗതവും അസ്‌കര്‍ വടകര നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!