bahrainvartha-official-logo
Search
Close this search box.

കോവിഡ് കാലത്ത് ബഹ്റൈനില്‍ ഭൂരിഭാഗം പേര്‍ക്കും വാടകയിനത്തില്‍ ഇളവുകള്‍ ലഭിച്ചില്ലെന്ന് സര്‍വ്വേ

rent house

മനാമ: കോവിഡ് പ്രതിസന്ധിക്കാലത്ത് ബഹ്റൈനില്‍ ഭൂരിഭാഗം പേര്‍ക്കും വാടകയിനത്തില്‍ ഇളവുകള്‍ ലഭിച്ചില്ലെന്ന് സര്‍വ്വേ. ആഗസ്റ്റില്‍ കൊമേഷ്യല്‍ റിയലസ്റ്റേറ്റ് സേവനദാതാക്കളായ സി.ബി.ആര്‍.ഇ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മൂലം ഏകദേശം 36 ശതമാനം ആളുകളും വാടകയില്‍ ഇളവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉടമസ്ഥര്‍ ഈ അഭ്യര്‍ത്ഥന മുഖവിലക്കെടുത്തില്ല.

സര്‍വ്വേ ഫലം അനുസരിച്ച് 21 ശതമാനം ആളുകള്‍ക്കാണ് വാടകയില്‍ 20 ശതമാനം ഇളവ് ലഭിച്ചത്. കൂടാതെ 43 ശതമാനം ആളുകള്‍ വാടകയില്‍ ഇളവ് ആവശ്യപ്പെട്ടിരുന്നില്ല എന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. സർവ്വേയെ ഉദ്ധരിച്ച് ഗള്‍ഫ് ഡെയ്‌ലി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!