മനാമ: ഏഷ്യന്‍ വംശജനെ തട്ടിക്കൊണ്ടുപോയ രണ്ട് പാക് പൗരന്മാര്‍ക്ക് 3 വര്‍ഷം തടവ്. ബഹ്റൈന്‍ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 23ഉം 42ഉം പ്രായമുള്ളവരാണ് പ്രതികള്‍.
ലോ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാരുടെ വേഷത്തിലാണ് പ്രതികള്‍ ഇരയെ സമീപിച്ചത്. തുടര്‍ന്ന് കാറിലേക്ക് ബലമായി കയറ്റി ആക്രമിക്കുകയായിരുന്നു. ഇരയുടെ മൊബൈല്‍ ഫോണും പ്രതികള്‍ കവര്‍ന്നു.