മനാമ: മര്‍ഹൂം സി.എച്ച് മുഹമ്മദ് കോയയുടെ ഓര്‍മ്മകളുമായി കെ.എം.സി.സി ബഹ്‌റൈന്‍ ഈസ്റ്റ് റിഫ ഏരിയ കമ്മറ്റി സി.എച്ച് സ്മൃതി സായാഹ്നം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25ന് രാത്രി 7 മണിക്ക് സൂമിലൂടെയാണ് പരിപാടി. കോട്ടക്കല്‍ എം.എല്‍.എ സയ്യിദ് ആബിദ് ഹുസൈൻ തങ്ങള്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ല മുസ് ലിം യൂത്ത് ലീഗ് പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തും.
കെ.എം.സി.സി ബഹ്‌റൈന്‍ പ്രസി: ഹബീബുറഹ്മാന്‍, ജന: സെക്രട്ടറി അസ്സയ്നാര്‍ കളത്തിങ്കല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ഭാരവാഹികള്‍, ജില്ലാ, ഏരിയാ, മണ്ഡലം, പഞ്ചായത്ത് കമ്മറ്റികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും, പ്രസ്തുത പരിപാടിയില്‍ എല്ലാ പ്രവര്‍ത്തകരും കൃത്യസമയത്ത് തന്നെ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. 36 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന ഈസ്റ്റ് റിഫ കമ്മറ്റിയുടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ വി. കുട്ട്യാലിക്കുള്ള യാത്രയയപ്പും ഉണ്ടായിരിക്കും.