മനാമ: അനധികൃതമായി മദ്യം വിറ്റ 5 വിദേശികളെ ക്യാപ്റ്റല്‍ ഗവറണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തു. 26നും 38നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഏഷ്യന്‍ വംശജരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് ക്യാപ്റ്റല്‍ ഗവറണറേറ്റ് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇവരുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായവരില്‍ നിന്ന് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ബഹ്‌റൈന്‍ നിയമപ്രകാരം അനധികൃത മദ്യ വില്‍പ്പന ദീര്‍ഘകാലം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
Capital Police arrest 5 Asians for selling alcoholhttps://t.co/zSLYWpLCnT
— Ministry of Interior (@moi_bahrain) September 20, 2020