മനാമ: കേന്ദ്ര റയിൽവേ സഹമന്ത്രി സുരേഷ് അംഗഡിയുടെ വേർപാടിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് ശ്രീ. പ്രവീൺ നായർ അനുശോചനകുറിപ്പിൽ അറിയിച്ചു.
മികവുറ്റ ഒരു ഭരണാധികാരിയെ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അദേഹത്തിന്റെ വിടവാങ്ങൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ തീരാ നഷ്ടംതന്നെയെന്നു ഓൺലൈൻ മീറ്റിങ്ങിലൂടെ കൂടിയ സംസ്കൃതി ഭാരവാഹികളുടെ അനുശോചനയോഗം വിലയിരുത്തി. സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് പ്രവീൺ നായർ, ജനറൽ സെക്രട്ടറി പങ്കജ് മാലിക്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, സംസ്കൃതിയുടെ എട്ടോളമുള്ള വിവിധ റീജിയൺ ഭാരവാഹികൾ, അംഗങ്ങൾ എല്ലാവരും അദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ആദരാഞ്ജലികൾ അർപ്പിച്ചു.