തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അയ്യായിരം കവിഞ്ഞ് കോവിഡ് കേസുകള്‍. ഇന്ന് 5376 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4424 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 2590 പേർ ഇന്ന് ഇന്ന് രോഗമുക്തി നേടി. 20 പേരാണ് രോഗബാധിതരായി മരിച്ചത്. 42,786 പേര്‍ നിലവിൽ ചികിത്സയിലാണ്.
രോഗം ബാധിച്ചവരിൽ 99 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറിനിടെ 51,200 സാമ്പിളുകള്‍ പരിശോധിച്ചു. ആശങ്കയുളവാക്കുന്ന വര്‍ധനവാണ് സംസ്ഥാനത്ത് ഉള്ളതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പോസിറ്റീവാകുന്നവരില്‍ 10 വയസിന് താഴെയുള്ളവരും 60ന് മുകളിലുള്ളവരും ധാരാളമുണ്ട്. ഉറവിടം വ്യക്തമല്ലാത്തത്തവരുടെ എണ്ണവും കൂടുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ എന്നിവരില്‍ രോഗം കൂടുന്ന സാഹചര്യമുണ്ട്. രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വരെ വര്‍ധനക്ക് സാധ്യതയുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
ചെറുപ്പക്കാരില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യമാണുള്ളത്. സെപ്തംബര്‍ 11 മുതല്‍ സംസ്ഥാനത്തെ സമരങ്ങളില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കൊല്ലം സിറ്റി 4, തിരുവനന്തപുരം സിറ്റി 4 എന്നിങ്ങനെ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമരത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും എത്ര പേര്‍ക്ക് ഇവരില്‍ നിന്ന് പകര്‍ന്നെന്ന് കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.