ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,508 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 57,32,518 ആയി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1129 പേര്‍ കൂടി ഇന്നലെ രാജ്യത്ത് മരണപ്പെട്ടു. ഇതോടെ ഔദ്യോഗിക കൊവിഡ് മരണസംഖ്യ 91,149 ആയി ഉയര്‍ന്നിട്ടുണ്ട്. 9,66,382 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം 46,74,987 പേര്‍ ഇതുവരെ രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 81.55 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്.
കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ഏഴ് സംസ്ഥാനങ്ങളിലായി അറുപത് ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. മഹാരാഷ്ട്രയില്‍ 21,029 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ 7,228 പേര്‍ക്കും ഉത്തര്‍പ്രദേശ് 5234 പേര്‍ക്കും കര്‍ണാടകത്തില്‍ 6997 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലും കേന്ദ്രം പ്രാദേശിക ലോക്ക്ഡൗണുകള്‍ ഒഴിവാക്കന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഏര്‍പ്പെടുത്തുന്ന ലോക്ക്ഡൗണും ഒഴിവാക്കാന്‍ നിര്‍ദേശച്ചിരിക്കുകയാണ്.
അതേസമയം കേരളത്തില്‍ ആദ്യമായി പ്രതിദിന രോഗബാധ 5000 കടന്നു. ഇന്നലെ 5376 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍ഗോഡ് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്നലെ 20 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 592 ആയി ഉയര്‍ന്നു.