bahrainvartha-official-logo

ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ 20 ദിനാര്‍ പിഴ

mask bahrain

മനാമ:ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ 20 ദിനാര്‍ പിഴ. ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നടപടി. നേരത്തെ അഞ്ച് ദിനാറായിരുന്നു പിഴയായി ഈടാക്കിയിരുന്നത്.

20 ദിനാര്‍ പിഴ അടച്ചില്ലെങ്കില്‍ നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. പിന്നീട് പബ്ലിക് പ്രോസിക്യൂഷനാവും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക. ആഷൂറ അവധി ദിനങ്ങള്‍ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിച്ചിരുന്നു. രണ്ടാഴ്ച്ച അതീവ നിര്‍ണായക സാഹചര്യമാണെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചിരുന്നു. പിന്നാലെയാണ് നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനമായിരിക്കുന്നത്. ഒക്ടോബര്‍ ഒന്ന് വരെ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!