മനാമ: തടവ് കഴിഞ്ഞ് പുറത്തിറങ്ങുന്ന കുറ്റവാളികള്‍ക്ക് ‘സ്വഭാവ സര്‍ട്ടിഫിക്കറ്റ്’ ഉടന്‍ ലഭ്യമാക്കാന്‍ എംപിമാരുടെ ശുപാര്‍ശ. ഇബ്രാഹിം അല്‍ നെഫായിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് 2002ലെ ക്രിമിനല്‍ പ്രൊസീഡിങ് നിയമത്തില്‍ ഭേദഗതിവരുത്താന്‍ ആവശ്യപ്പെട്ട് അടിയന്തിര ശുപാര്‍ശ സമര്‍പ്പിച്ചത്.
നിലവിലെ സാഹചര്യത്തില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷമാണ് ‘സ്വഭാവ സര്‍ട്ടിഫിക്കറ്റ്’ ലഭിക്കുക. എന്നാല്‍ നിയമ ഭേദഗതിയിലൂടെ പുറത്തിറങ്ങുന്ന സമയത്ത് തന്നെ
സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.
ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും സ്വഭാവ സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ ജോലി ലഭിക്കാതെ വരുന്നു. എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുകയാണെങ്കില്‍ ജോലി ലഭിക്കുന്നതിനുള്ള സാധ്യതകളും കൂടുതലാണ്. ഇതിലൂടെ അവര്‍ക്ക് സമൂഹവുമായി വീണ്ടും ഇണങ്ങിച്ചേരാന്‍ സാധിക്കുമെന്നും എംപി ഇബ്രാഹിം അല്‍ നെഫായി വ്യക്തമാക്കി.