bahrainvartha-official-logo
Search
Close this search box.

യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ

HM KING UN

മനാമ: ബഹ്റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്തു. ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം നടന്ന 75ാമത് ജനറല്‍ അസംബ്ലി യോഗത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് ഹമദ് രാജാവ് പങ്കെടുത്തത്. യു.എന്‍
രൂപവത്കരണത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ അഭിമാനകരമായ ഒട്ടേറെ ഇടപെടലുകള്‍ ലോകരാജ്യങ്ങളില്‍ നടത്താന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന് ആശംസകള്‍ നേരുകയും സ്ഥാനമൊഴിയുന്ന അധ്യക്ഷന്‍ നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന് വിലയിരുത്തുകയും ചെയ്തു.

യുദ്ധങ്ങളും സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ യു.എന്‍ നടത്തിയ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തിരിക്കുന്നു. ഇതുവഴി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അതുമായി ബന്ധപ്പെട്ട അവബോധം ശക്തിപ്പെടുത്തുന്നതിനും സാധ്യമായെന്നും ഹമദ് രാജാവ് വ്യക്തമാക്കി. ബഹ്റൈന് യു.എന്നുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ചരിത്രമാണുള്ളത്. അതിനാല്‍ യു.എന്‍ മുന്നോട്ട് വെക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നതിന് ബഹ്റൈന്‍ കടപ്പെട്ടിരിക്കുന്നു. ലോകത്ത് പടര്‍ന്ന് പിടിച്ച കൊവിഡ്-19നെ പ്രതിരോധിക്കുന്നതിനായി യു.എന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലുമായി ഉണ്ടാക്കിയ കരാര്‍ മേഖലയുടെ സമാധാനം മുന്നില്‍ കണ്ടാണ്. കരാരിന്റെ ഗുണഫലം ഭാവിയില്‍ ലഭിക്കുമെന്ന പ്രതീക്ഷയും തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ ചരിത്രപരമായ സമാധാനത്തിലേക്കാണ് മേഖല നീങ്ങാന്‍ പോകുന്നത്. യു.എ.ഇ മുന്നോട്ടുവെച്ച ശക്തമായ നീക്കത്തിന് പിന്തുണ നല്‍കാന്‍ ബഹ്റൈന് സാധ്യമായി. കൂടാതെ ഇക്കാര്യത്തില്‍ അമേരിക്ക നടത്തിയ മധ്യസ്ഥ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. യു.എന്നിനോടൊപ്പം സമാധാന പാതയില്‍ നിലകൊള്ളാന്‍ ബഹ്റൈന്‍ ഉണ്ടാകുമെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!