ശ്രീലങ്കയുടെ സ്വാതന്ത്ര്യ ദിനാഘോഷവും ഫുഡ് ഫെസ്റ്റിവലും ആംദുലസ് ഗാർഡനിൽ ഇന്ന് നടക്കും

മനാമ : ശ്രീലങ്കയുടെ 71 ആമത്‌ സ്വാതന്ത്ര്യദിനാഘോഷം വിവിധ രാജ്യങ്ങളുടെ വിഭവ സമൃദമായ ഫുഡ്‌ഫെസ്റ്റിവലോടെ ഇന്ന് (2019 ഫെബ്രുവരി 8 തിയതി വെള്ളിയാഴ്ച) വൈകീട്ട്‌ 4 മണി മുതൽ 10 മണിവരെ ആംദുലസ്‌ ഗാർഡനിൽ നടക്കും. എല്ലാവർഷങ്ങളിലും നടത്താറുള്ള ആഘോഷപരിപാടികളും  25 ലധികം സ്റ്റാളുകളിലായി ഒരുക്കിയിരിക്കുകുന്നു.

ശ്രീലങ്കൻ ഭക്ഷണങ്ങളോടൊപ്പം ഇന്ത്യ, നേപ്പാൾ, ഫിലിപ്പൈൻസ്‌, കെനിയ, റഷ്യ, തായ്‌ലന്റ്‌, ചൈന, എത്യോപ്പ്യ തുടങ്ങി വിവിധ രാജ്യങ്ങളുടെ പാചക കലയുടെ വേദിയാകും പരിപാടി.

കുട്ടികൾക്കുള്ള ഗെയിമുകൾ, ക്വിസ്‌ മൽസരങ്ങൾ, റഫിൾസ്‌, മെഡിക്കൽ ക്യാമ്പ്‌ തുടങ്ങി വിവിധ കലാകായിക പരിപാടികൾക്ക്‌ കൂടി വേദിയൊരുക്കുന്നു.

സ്വാതന്ത്ര്യ ദിനത്തിൽ പരസ്പര സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ബഹ്‌റൈനിലെയും വിവിധ ദേശങ്ങളിലെയും ജനങ്ങളുമൊത്ത്‌ പങ്ക് വെക്കുകയെന്ന ഉദ്ദേശലക്ഷ്യമാണ്‌ സംഘാടകർ മുന്നോട്ട്‌ വെക്കുന്നത്‌.

അംബാസഡർമ്മാർ, മതപുരോഹിതന്മാർ, രാഷ്ട്രീയ സാമൂഹിക സന്നദ്ദ പ്രവർത്തകർ തുടങ്ങി വിവിധ വ്യക്തിത്വങ്ങൾ ഫെസ്റ്റിവലിൽ പങ്കെടുക്കും.പ്രവേശനം സൗജന്യമാണ്.