അൽ ഹിദായ സർഗ്ഗ സംഗമം ഇന്ന്(വെള്ളി) രാത്രി ഹിദ്ദിൽ

മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗത്തിന്റെ രക്ഷാകർതൃ യോഗവും കുട്ടികളുടെ സർഗ്ഗ സംഗമവും ഇന്ന് രാത്രി ( 08-02-2019 വെള്ളി) ഹിദ്ദ് പെട്രോൾ സ്റ്റേഷന് സമീപമുള്ള അൽ ഹിദായ സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാത്രി 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ തസ്‌ക്കിയത്ത് ക്ലാസ്സും കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും ഉണ്ടാകുന്നതാണ്. എല്ലാ രക്ഷിതാക്കളും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കണമെന്ന് അറിയിപ്പിൽ പറഞ്ഞു.