മനാമ: മനസ്സ് ശരീരം സമൂഹം തുടങ്ങിയ ത്രിതലങ്ങളെ സ്പര്‍ശിക്കുന്ന ഒന്നാണ് ഒരു വ്യക്തിയുടെ ആരോഗ്യം. അതിനാല്‍ ഒരാള്‍ തന്റെ ആരോഗ്യ സംരക്ഷണത്തിലൂടെ ചെയ്യുന്നത് വ്യക്തിയെയും സമൂഹത്തെയും രക്ഷപ്പെടുത്തിയെടുക്കുക എന്ന മഹത്തായ കര്‍മ്മമാണെന്ന് പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും ഫര്‍ഹാ ആയുവേദ ക്ലിനിക്കിന്റെ ഡയറക്ടറുമായ ഡോ. ഫര്‍ഹാ നൗഷാദ്. ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സംഘടിപ്പിച്ച ”ആരോഗ്യമുള്ള പ്രവാസം” എന്ന വെര്‍ച്യുല്‍ ആരോഗ്യ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മാനസിക സംഘര്‍ഷങ്ങള്‍ക്ക് പുറമേ അശാസ്ത്രീയവും അനാരോഗ്യകരവുമായ ഭക്ഷണ ക്രമവും വ്യായാമമില്ലാത്ത ജീവിത രീതികളുമാണ് പ്രവാസികളെ രോഗികളാക്കുന്നതിലെ മുഖ്യഹേതു. പ്രവാസി വീട്ടമ്മമാര്‍ നേരിടുന്ന അമിതവണ്ണം മറ്റ് ജീവിത ശൈലീരോഗങ്ങള്‍ എന്നിവ ഏറെക്കുറെ യോഗ അഭ്യസിക്കുന്നതിലൂടെ മാറ്റിയെടുക്കാനാകുമെന്നും അതിനായ് ഫര്‍ഹാ ക്ലിനിക്കുമായി സഹകരിച്ച് ഇസ്ലാഹീ സെന്റര്‍ നടത്തുന്ന ഓണ്‍ലൈന്‍ യോഗാ പ്രോഗ്രാമിന്റെ ഭാഗമാകാനും അവര്‍ അഭ്യര്‍ഥിച്ചു. താല്‍പര്യമുള്ളവര്‍ 3221141, 33498517 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
സൂം പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തി നടത്തിയ ക്യാമ്പില്‍ ബഹറൈന് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവരും സംബന്ധിച്ചു. പരിപാടിയില്‍ കെ.സി റമീസ് സ്വാഗതവും, റൂബി സഫീര്‍ നന്ദിയും പറഞ്ഞു.