മനാമ: ബഹ്‌റൈനിലേക്ക് മയക്കുമരുന്ന കടത്താന്‍ ശ്രമിച്ച പാക് പൗരന് 15 വര്‍ഷം തടവ് ശിക്ഷ. 28കാരനായ പ്രതി പുസ്തകത്തിലും ഇലക്ട്രോണിക് സാധനങ്ങള്‍ക്കിടയിലും ലഹരി വസ്തുക്കള്‍ ഒളിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലാകുന്നത്. ഏതാണ്ട് 50,000 ദിനാര്‍ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. തടവ് ശിക്ഷയെ കൂടാതെ 5000 ദിനാര്‍ പിഴയും പ്രതി ഒടുക്കണം.
ശിക്ഷാ വിധിക്കെതിരെ പ്രതി ഹൈ ക്രിമിനല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളപ്പെട്ടു. ഇതോടെ പ്രതി 15 വര്‍ഷം പൂര്‍ണമായും ശിക്ഷ അനുഭവിക്കേണ്ടി വരും. ലഹരി മരുന്ന കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ ബഹ്‌റൈന്‍ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.