മനാമ: ബഹ്റൈന്‍ അമേരിക്കന്‍ പൗരന്മാര്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ കാലാവധി 10 വര്‍ഷത്തേക്ക് നീട്ടി ബഹ്‌റൈന്‍. അഞ്ച് വര്‍ഷമായിരുന്ന വിസ കാലാവധി 10 വര്‍ഷമാക്കാന്‍ മന്ത്രിസഭ യോഗത്തിലാണ് തീരുമാനിച്ചത്. വിസ കാലാവധി നീട്ടുന്നതിനെ സംബന്ധിച്ച് ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശത്തിന് കാബിനറ്റ് അംഗീകാരം നല്‍കുകയായിരുന്നു.
ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ബഹ്റൈനില്‍ 90 ദിവസം നില്‍ക്കാന്‍ സാധിക്കുന്നതാണ്. 5 വര്‍ഷത്തെ വിസക്ക് നല്‍കിയിരുന്ന അതേ ഫീസ് തന്നെയാണ് 10 വര്‍ഷത്തെ വിസയ്ക്കും നല്‍കേണ്ടത്. കൂടാതെ യു.എന്‍ 75ാമത് പൊതുസഭയില്‍ ഹമദ് രാജാവ് നടത്തിയ പ്രഭാഷണം ലോകത്ത് സമാധാനത്തിന് ആഹ്വാനം നല്‍കുന്നതായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി.
യുഎന്‍ സമാധാനം നിലനിര്‍ത്തുന്നതിന് വിവിധ രാജ്യങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നു എന്നായിരുന്നു ഹമദ് രാജാവ് പ്രഭാഷണത്തില്‍ പറഞ്ഞത്. ഇസ്രയേല്‍ സമാധാന കരാറിനെ പറ്റിയും, ലോക സമാധാനത്തിനായി രാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.