മനാമ: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ‘മസാജ് സര്‍വ്വീസ്’ നല്‍കിയ 5 യുവതികള്‍ക്കെതിരെ നടപടി സ്വീകരിച്ച് ബഹ്‌റൈന്‍ പോലീസ്. മുഹറഖ് ഗവര്‍ണറേറ്റിലെ ഹോട്ടലിലാണ് പരിശോധന നടന്നത്. ആരോഗ്യ മാനദണ്ഡങ്ങളുടെ ലംഘനം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് മുഹറഖ് ഗവര്‍ണറേറ്റ് പൊലീസ് മേധാവി വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയത്തിന്റെയും, കൊമേഴ്സ് ആന്റ് ടുറിസം മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശ പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് മേധാവി പറഞ്ഞു. സംഭവത്തെ തുടര്‍ന്നുള്ള നിയമ നടപടികള്‍ പുരോഗമിക്കുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്.