തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സമ്പുര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം ഉറപ്പാക്കല്‍ എന്നിവ പ്രധാനമാണ്. സമ്പുര്‍ണ്ണ അടച്ചിടല്‍ ഇല്ലാത്തതിനാല്‍ നിയന്ത്രണങ്ങള്‍ ലാഘവത്തോടെ കാണരുത്. അത് കൂടതല്‍ അപകടത്തിന് കരണമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പരിപാടികള്‍ നടക്കുമ്പോള്‍ നിശ്ചിത എണ്ണം ആളുകളേ പങ്കെടുക്കാവൂ. വിവാഹം, മരണം, സാമൂഹികമായ മറ്റ് ചടങ്ങുകള്‍, രാഷ്ട്രീയ പരിപാടികള്‍ തുടങ്ങിയവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റൈനില്‍ കഴിയുന്നവരും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ആരോഗ്യ മാനദണ്ഡങ്ങള്‍ ഗൗരവമായി കണ്ട് പാലിക്കുകയാണെങ്കില്‍ രോഗവ്യാപനം കുറയ്ക്കാന്‍ സാധിക്കും. അതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. അതിനാണ് യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.