മനാമ: പീപ്പിൾസ് ഫോറം ബഹറൈൻ, പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന തങ്ങളുടെ മുൻകാല വനിതാ വിഭാഗം കൺവീനറും സജീവ പ്രവർത്തകയുമായാ തൃശൂർ അകതിയൂർ സ്വദേശിനി നീതു മനീഷിനു യാത്രയയപ്പ് നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വളരെ ലളിതമായി വനിതാ വിഭാഗം കൺവീനർ രജനി ബിജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫോറം മുഖ്യരക്ഷാധികാരി പമ്പാവാസൻ നായർ നീതു മനീഷിനു മെമെന്റോ നൽകി ആദരിച്ചു.
കലയിലും, സാഹിത്യത്തിലും, പ്രഗത്ഭയും, കലാ തിലകവും കൂടിയായിരുന്ന നീതു മനീഷിന്റെ മടങ്ങിപോക്ക് പീപ്പിൾസ് ഫോറത്തിനു വലിയ വിടവാണ് സൃഷ്ടിക്കുകയെന്നും, എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി അറിയിക്കുന്നതായും ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും, സമാധാനവും, ആയുരാരോഗ്യങ്ങളും, വിജയങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും പമ്പാവാസൻ നായർ പറഞ്ഞു. കഴിഞ്ഞ 9 വർഷത്തെ ബഹ്‌റൈൻ പ്രവാസജീവിതം വളരെയധികം സന്തോഷവും, സുരക്ഷിതവുമായിരിന്നുവെന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നു വിടവാങ്ങൽ പ്രസംഗത്തിൽ നീതു മനീഷ് പറഞ്ഞു.
ജനറൽ സെക്രട്ടറി വി. വി ബിജുകുമാർ സ്വാഗതവും, വൈസ് പ്രസിഡന്റ ജയശിൽ നന്ദിയും, എക്സിക്യൂട്ടീവ് അംഗങ്ങളായ എം. മനീഷ്, അൻസാർ കല്ലറ എന്നിവർ നേതൃത്വവും വഹിച്ചു.