ഹത്രാസിൽ കൂട്ട ബലാൽസംഘത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരായ യു.പി പോലീസ് നടപടിയിൽ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജനാധിപത്യത്തിന്റെ മരണമണിയാണ് യുപിയിൽ മുഴങ്ങുന്നത്. സകല മര്യാദകളും ലംഘിച്ച് രാഹുൽ ഗാന്ധിയെ കൈയ്യേറ്റം ചെയ്ത പോലീസ് നടപടി അത്യന്തം പ്രതിഷേധകരമാണ്. ഭരണത്തിലേറിയത് മുതൽ ജനാധിപത്യത്തെ അപഹസിക്കുന്ന നിലപാടുകളാണ് യോഗി ആദിത്യനാഥിന്റെ സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീ പീഡനം യുപിയിൽ തുടർകഥയാവുകയാവുന്നു. ഇതിനെതിരെ സംസാരിക്കുന്നവരെ അധികാരം ഉപയോഗിച്ച് അടിച്ചമർത്താനുള്ള യുപി സർക്കാർ നീക്കത്തിൽ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നതായി ജില്ല പ്രസിഡന്റ് ജോജി ലാസർ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് എന്നിവർ അറിയിച്ചു.