ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 81,484 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടയാണ് രോഗികളുടെ എണ്ണം 63,94,069 ആയി ഉയര്‍ന്നത്. ഇന്നലെ 1,095 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ ഔദ്യോഗിക മരണ നിരക്ക് 99,773 ആയി. നിലവില്‍ 9,42,217 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 53,52,078 പേര്‍ രോഗമുക്തരായി.
ഇന്ത്യയിലെ കൊവിഡ് കേസുകളുടെ 41.53 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് സെപ്റ്റംബറിലാണ്. 63 ലക്ഷത്തില്‍ 26,21,418 പേരും കഴിഞ്ഞ മാസമാണ് രോഗബാധിതരായത്. അതേസമയം മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവടങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നലെ 16,476 പേരാണ് മഹാരാഷ്ട്രയില്‍ രോഗബാധിതരായത്. 394 പേര്‍ മരണപ്പെടുകയും ചെയ്തു. കര്‍ണ്ണാടക 10,070, ആന്ധ്രാപ്രദേശ് 6,751, തമിഴ്‌നാട് 5,688 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
അതേസമയം കേരളത്തില്‍ രണ്ടാം ദിവസവും എണ്ണായിരത്തിന് മുകളിലാണ് പ്രതിദിന രോഗബാധ നിരക്ക്. 8135 പേര്‍ക്ക് ഇന്നലെ സംസ്ഥാത്ത് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂര്‍ 613, പാലക്കാട് 513, കാസര്‍ഗോഡ് 471, കണ്ണൂര്‍ 435, കോട്ടയം 340, പത്തനംതിട്ട 223, വയനാട് 143, ഇടുക്കി 130 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 29 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 771 ആയി ഉയര്‍ന്നു.