ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചു. ട്രംപിന്റെ ഉപദേഷ്ടാവ് ഹോപ് ഹിക്ക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ട്രംപും ഭാര്യയും നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചത്. വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയില്‍ മരണനിരക്ക് 2 ലക്ഷം കവിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഉപദേഷ്ടാവ് ഹോപ് ഹിക്ക്‌സിന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ട്രംപിനൊപ്പം സജീവമായിരുന്നു ഹോപ് ഹിക്ക്‌സ്. ബുധനാഴ്ച മിനസോട്ടയില്‍ നടന്ന റാലിയിലും ചൊവ്വാഴ്ച നടന്ന സംവാദത്തിലും ഹോപ് ഹിക്ക്‌സ് പങ്കെടുത്തിരുന്നു. ഇതിന് മുന്‍പും വൈറ്റ് ഹൌസിലെ സുപ്രധാന ചുമതലകള്‍ വഹിക്കുന്ന നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.