മനാമ: ‘ഗാന്ധിജിയും പ്രവാസവും’ എന്ന വിഷയത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം പ്രസംഗവേദി പ്രഭാഷണം സംഘടിപ്പിക്കുന്നു. ഗാന്ധി ജയന്തി ദിനമായ ഇന്ന് (ഒക്ടോബര്‍ 2 വെള്ളിയാഴ്ച്ച) വൈകീട്ട് 7 മണിക്കാണ് പരിപാടി. പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും ചിന്തകനുമായി എം.എന്‍ കാരശ്ശേരിയാണ് മുഖ്യ പ്രഭാഷണം നടത്തുക. മാഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ വഴിത്തിരിവായി തീര്‍ന്ന ജീവിതാനുഭവങ്ങളെക്കുറിച്ച് അറിയാനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമാണ് പ്രഭാഷണ പരിപാടി.
പ്രഭാഷണത്തിന് ശേഷം മധുസൂദനന്‍ നായരുടെ ഗാന്ധി കവിതകളുടെ ആലാപനമുണ്ടായിരിക്കും ബിജു എം സതീഷ്, രമ്യ പ്രമോദ്, ശ്രീജിത്ത് ഫറോഖ്, അമ്മു ജി.വി എന്നിവരാണ് കവിത ആലപിക്കുന്നത്. കേരളീയ സമാജത്തിന്റെ ഔദ്യോഗിക ഫെയിസ്ബുക്ക് പേജിലൂടെയും ബഹ്റൈൻ വാർത്തയിലൂടെയും പ്രഭാഷണം സംപ്രേഷണം ചെയ്യും. മഹാത്മാ ഗാന്ധിയെ അടുത്തറിയാനും അദ്ദേഹത്തിന്റെ ജീവിത വീക്ഷണങ്ങളെ മനസിലാക്കനുമുള്ള അവസരം എല്ലാവരും ഉപയോഗിക്കണമെന്ന് കേരളീയ സമാജം പ്രസംഗവേദി ഭാരവാഹികള്‍ വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 3369895 ഫിറോസ് തിരുവത്ര, 39175836 ജോയ് വെട്ടിയാടന്‍ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.