മനാമ: അടിപിടിക്കിടയില്‍ സഹമുറിയന്റെ വിരല്‍ കടിച്ചെടുത്ത കേസില്‍ ബംഗ്ലാദേശ് പൗരന് മൂന്ന് വര്‍ഷം തടവ്. ബഹ്‌റൈന്‍ ഹൈക്രിമിനല്‍ കോടതിയുടെതാണ് വിധി. ഹമദ് ടൗണിനടുത്ത് വെച്ച് ഈ വര്‍ഷം മെയ് 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 39കാരനായ പ്രതി സഹമുറിയനായ 53കാരന്റെ വിരല്‍ കടിച്ച് മുറിക്കുകയായിരുന്നു.
ഇയാളുടെ കൈകളുടെ നാല് ശതമാനം പ്രവര്‍ത്തനം തകരാറിലായതായി ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശ് പൗരന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഹമദ് ടൗണിലെ ലേബര്‍ ക്യാംപില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇത് പിന്നീട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഇതിനിടയില്‍ പ്രതി വിരല്‍ കടിച്ചെടുത്തു.