റിഫ: ചുവന്ന പുലരി ( ബഹ്‌റൈന്‍ ) വാട്‌സ് അപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മൂന്നാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് ഹോസ്പിറ്റലില്‍ വെച്ച് ഒക്ടോബര്‍ ഒന്നിന് നടത്തിയ രക്തദാന ക്യാമ്പില്‍ നിരവധി സുമനസ്സുകള്‍ രക്തം ദാനം ചെയ്തതായി ഭാരാവാഹികള്‍ വ്യക്തമാക്കി. ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്തെ സജീവ സാന്നിദ്ധ്യമാണ് ചുവന്ന പുലരി കൂട്ടായ്മ. കോവിഡ് സാഹചര്യത്തിലും രക്തദാനത്തിന് സന്നദ്ധരായ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായി ഭാരവാഹികള്‍ വ്യക്തമാക്കി.
ജാബിര്‍ വൈദ്യരകത്ത്, മുഹമ്മദ് സുധീര്‍, നിഖില്‍ തൃക്കരിപ്പൂര്‍, അര്‍ഷാദ് ഖാന്‍, മധു ആയഞ്ചേരി, ഫൈസല്‍ മലപ്പുറം, ഷംസീര്‍ പി കെ സി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.