മനാമ: ബഹ്‌റൈനില്‍ രണ്ടു പേരെ മോഷണ കുറ്റത്തിന് അറസ്റ്റ് ചെയ്തു. കാപ്പിറ്റല്‍ ഗവര്‍ണ്ണറേറ്റിലെ വിവിധ കോൾഡ് സ്റ്റോറുകളില്‍ നിന്ന് ചാരിറ്റി ഓര്‍ഗനൈസേഷനുകളുടെ സംഭാവന ബോക്‌സുകള്‍ മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. 20ഉം 23ഉം വയസ്സ് പ്രായമുള്ളവരാണ് പ്രതികള്‍.
കാപ്പിറ്റല്‍ ഗവര്‍ണ്ണറേറ്റിലെ പൊലീസ് മേധാവിയാണ് വിവരം പുറത്ത് വിട്ടത്. ജുഫൈറിലെ കോള്‍ഡ് സ്റ്റോര്‍ കവര്‍ച്ചയുടെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികളെ വിചാരണയ്ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.