മനാമ: രക്തദാനം മഹാദാനം എന്ന ജീവകാരുണ്യ ആശയം ഉൾക്കൊണ്ട് സംസ്‌കൃതി ബഹ്‌റൈൻ ഗാന്ധിജയന്തി ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് രക്തദാനം നടത്തപ്പെട്ടത്. രാവിലെ 7 മണിക്കാരംഭിച്ച ക്യാമ്പിൽ നിരവധി ആൾക്കാർ പങ്കെടുത്തു. സംസ്കൃതി ബഹ്‌റൈന്റെ വിവിധ യൂണിറ്റുകളിൽനിന്നുള്ളവരെ പ്രത്യേക ബാച്ചുകളായി എത്തിച്ചുകൊണ്ടാണ് രക്തദാതാക്കളെ ക്രമീകരിച്ചത്.
സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് പ്രവീൺ നായർ, സഹ സംയോജക് സുരേഷ് ബാബു, സംസ്കൃതി ശബരീശ്വരം പ്രസിഡന്റ് സിജു കുമാർ, സെക്രട്ടറി അനിൽ പിള്ള എന്നിവർ ക്യാമ്പിൽ പങ്കെടുത്ത് വേണ്ട നിർദേശങ്ങൾ നൽകുകയുണ്ടായി. ശബരീശ്വരം എക്സിക്യൂട്ടീവ് അംഗങ്ങളായ രഞ്ജിത്ത് പാറക്കൽ, ഹരിപ്രകാശ്, സുധീഷ് എന്നിവർ രക്തദാതാക്കൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും, അതിനോടൊപ്പം സംസ്കൃതി എല്ലാ വെള്ളിയാഴ്ചയുo നടത്തി വരുന്ന സൗജന്യ ഭക്ഷണ വിതരണവും നടന്നു. അനിൽ മടപ്പള്ളി, മധു മറ്റ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.