ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 24 മണിക്കൂറില്‍ 74,442 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 66,23,815 ആയി ഉയര്‍ന്നത്. ഇന്നലെ 903 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരിച്ചത്. ഇതോടെ കൊവിഡ് മരണസംഖ്യ 1,02,685 ആയി. 9,34,427 പേര്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നു.
55,86,704 പേര്‍ ഇതുവരെ ഇന്ത്യയില്‍ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 84.34 ശതമാനമായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്തെ പ്രധാന കൊവിഡ് കേന്ദ്രമായ മഹാരാഷ്ട്രയില്‍ 8 ദിവസമായി 20,000 താഴെയാണ് പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 13,702 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,443,409 ആയി. കേസുകളില്‍ കുറവ് വന്നതിനാല്‍ ഇന്നു മുതല്‍ മഹാരാഷ്ട്രയില്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹോട്ടലുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
അതേസമയം കേരളത്തില്‍ ഇന്നലെ 8553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 പേര്‍ കൂടി സംസ്ഥാനത്ത് മരണപ്പെട്ടതോടെ കൊവിഡ് മരണസംഖ്യ 836 ആയി ഉയര്‍ന്നു.