മനാമ: ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ബഹ്‌റൈന്‍ ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ധനകാര്യ, വ്യാപാര മേഖലകളില്‍ ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ സഹകരണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ത്യയുമായി കൂടുതല്‍ ഉഭയകക്ഷി ബന്ധം സാധ്യമാണെന്നും, ഭാവിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തിപ്പെടുത്തുമെന്നും മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ വിലയിരുത്തി.
നയതന്ത്ര ദൗത്യവുമായി ബന്ധപ്പെട്ട് അംബാസിഡര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി മന്ത്രി വ്യക്തമാക്കി. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള നിക്ഷേപ സാധ്യതകള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്തു. പൊതു താല്‍പര്യമുള്ള വിഷയങ്ങളും ആഗോള സാമ്പത്തിക രംഗത്തെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടു ഇരുവരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്ന കാര്യവും ചര്‍ച്ചാ വിഷയമായിട്ടുണ്ട്.