bahrainvartha-official-logo
Search
Close this search box.

ഏഴാം വാർഷിക നിറവിൽ ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കൾക്ക് കൈനിറയേ സമ്മാനങ്ങളുമായി ‘സെന്റ് സമാര്‍ട്ട് വിന്‍ സമാര്‍ട്ട്’ കാംപയിന് തുടക്കമായി

received_366241384562970

മനാമ: 7-ാം വാര്‍ഷികത്തില്‍ ‘സെന്റ് സമാര്‍ട്ട് വിന്‍ സമാര്‍ട്ട്’ കാംപെയ്നുമായി ലുലു എക്‌സ്‌ചേഞ്ച്. മൂന്ന് മാസത്തേക്കാണ് ഉപഭോക്താക്കള്‍ക്കായി ലുലു എക്സെയ്ഞ്ച് കാംപെയ്ന്‍ ഒരുക്കിയിരിക്കുന്നത്. ലുലു എക്‌സ്‌ചേഞ്ച് വഴിയോ, ലുലു മണി മൊബൈല്‍ ആപ്പ് വഴിയോ പണമിടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് നറുക്കെുപ്പിലൂടെ ജാക്‌പോട്ട് സമ്മാനങ്ങള്‍ ലഭിക്കും.

ആപ്പിളിന്റെ മാക് ബുക്ക് പ്രോ, സ്മാര്‍ട്ട് ഫോണുകള്‍, സാംസങ് നോട്ട് 20 അള്‍ട്രാ, സാംസങ് 55 ഇഞ്ച് എല്‍.ഇ.ഡി ടി വികള്‍, ഐ പാഡുകള്‍, സാംസങ് സ്മാര്‍ട്ട് വാച്ചുകള്‍, കാനന്‍ ഇ.ഒ.എസ് എം 10 കാമറകള്‍, സോണി സൗണ്ട്ബാറുകള്‍, 20 ദിനാര്‍ മൂല്യമുളള ലുലു വൗച്ചറുകള്‍ എന്നിങ്ങനെ സമ്മാനങ്ങളുടെ പെരുമഴയാണ് ലുലു എക്സ്ചേഞ്ച് ഒരുക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് കാംപെയ്ന്‍ കാലാവധി. നറുക്കെടുപ്പില്‍ ഭാഗമാകാന്‍ നിശ്ചിത തുക ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന നിബന്ധനയില്ല. പണമിടപാടുകള്‍ നടത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും നറുക്കെടുപ്പില്‍ പങ്കെടുക്കാം.

ഓരോ ഇടപാടിനും രണ്ട് നറുക്കെടുപ്പ് ടിക്കറ്റുകള്‍ വീതമാണ് ലഭിക്കുക. 46 വിജയികളെ മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കുന്നതാണ്. ബഹ്റൈനിലുള്ള എല്ലാ ലുലു എക്‌സ്‌ചേഞ്ച് ഉപഭോക്താക്കള്‍ക്കും കാംപെയ്ന്റെ ഭാഗമാകാം. കാംപെയ്ന്റെ ആദ്യ നറുക്കെടുപ്പ് നവംബര്‍ മൂന്നിന് റിഫ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് നടക്കുക. രണ്ടാമത്തെ നറുക്കെടുപ്പ് ഡിസംബര്‍ മൂന്നിന് ഹിദ്ദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും അവസാനത്തെ നറുക്കെടുപ്പ് 2021 ജനുവരി അഞ്ചിന് ജുഫൈര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി ലുലു എക്സെയ്ഞ്ചിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ അല്ലെങ്കില്‍ https://lulu.app.link/LuLuMoneyApp സന്ദര്‍ശിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!