bahrainvartha-official-logo
Search
Close this search box.

കോവിഡ് പ്രോട്ടോക്കോൾ പരിശോധന; ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി വിവിധ സ്‌കൂളുകളിൽ സന്ദർശനം നടത്തി

Education Minister

മനാമ: ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പ് വരുത്താൻ വിദ്യാഭ്യാസ മന്ത്രി ഡോ മജീദ് ബിൻ അലി അൽ നുഅയ്മി വിവിധ സ്‌കൂളുകളിൽ സന്ദർശനം നടത്തി. ഇന്നലെയാണ് അധ്യാപക അനധ്യാപകർക്ക് സ്‌കൂളുകളിൽ പ്രവർത്തനം ആരംഭിച്ചത്. പുതിയ അധ്യായന വർഷത്തിന്റെ തുടക്കത്തിൽ മന്ത്രി അധ്യാപകർക്കും അധ്യാപക ജീവനക്കാർക്ക് ആശംസകൾ നേർന്നു. കൂടാതെ പുതിയ അധ്യായന വർഷത്തിലേക്കുള്ള പാഠങ്ങൾ തയ്യാറാക്കുന്നതിന് അവധിക്കാലത്ത് പ്രവർത്തിച്ച അധ്യാപകരെ അദ്ദേഹം പ്രശംസിച്ചു.

കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈനായോ നേരിട്ടെത്തിയോ ക്ലാസിൽ ഹാജരാവാം. അത് തെരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ ചോദ്യാവലി വിവര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ബഹ്റൈൻ ടിവിയിൽ പ്രക്ഷേപണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കൂടാതെ 14 യൂട്യൂബ് ചാനലുകളും മറ്റ് സോഷ്യൽ നെറ്റ്വർക്കുകളും വിദ്യാർത്ഥികളുടെ പഠനത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾക്ക് കുട്ടികൾ നേരിട്ട് ക്ലാസിൽ വരണമെന്നാണെങ്കിൽ അതിന് വേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കും. വിദ്യാർത്ഥിക്കളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!