
മനാമ: കോവിഡ് മഹാമാരിയെ തുടച്ചു നീക്കാന്‍ ലോക രാജ്യങ്ങള്‍ ഒന്നിച്ച് ചേരണമെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ. ലോക പാര്‍പ്പിട ദിന (World Habitat Day) സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. സാമ്പത്തികമായി അസ്ഥിരതയുള്ള രാജ്യങ്ങളെ സുസ്ഥിര വികസനത്തിലേക്ക് എത്തിക്കുന്നതിനാവശ്യാമായ പദ്ധതികള്‍ തയ്യാറാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് പരസ്പര ഗുണപ്രദവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണം. ഇതുവഴി സാമ്പത്തിക സുരക്ഷിതത്വം നേടിയെടുക്കാനും സാധിക്കുമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. കൂടാതെ കോവിഡിനെതിരെ ഒന്നിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുമെന്ന് അദ്ദേഹം അടിവരയിട്ട് വ്യക്തമാക്കി.









