മനാമ: ബഹ്‌റൈനില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ബുദ്ധമുട്ടുന്നവര്‍ക്ക് സഹായ ഹസ്തവുമായി കെഎംസിസി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ. ആവശ്യക്കാര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ എത്തിച്ചു നല്‍കിയാണ് മഹാമാരിയുടെ കാലത്ത് ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ മാതൃകയാവുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഭക്ഷ്യ വിതരണം നടത്തുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
ജാതി മത ഭേദമന്യേ കക്ഷി രാഷ്ട്രീയ സംഘടനാ വൈജാത്യമില്ലാതെ സകലരുടേയും സഹകരണ, പ്രോത്സാഹനത്തോടെയുമാണ് ഭക്ഷ്യ വിതരണം നടന്നുവരുന്നതെന്ന് കെഎംസിസി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇത്തരം ജന ഹിത സേവനങ്ങള്‍ക്ക് എന്നും പ്രചോദനവും സഹായവും നല്‍കി പ്രോത്സാഹിപ്പിക്കുന്ന സകലരുടേയും സഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
പ്രസിഡന്റ് ഇബ്രാഹിം ഹസന്‍ പുറക്കാട്ടിരി, വൈ പ്ര. ടി.ടി അബ്ദുല്ല മൊകേരി, ഉമര്‍ ടിഎം ചോറോട്, റിയാസ് ടിഎം ചോറോട്, ഹമീദ് ടികെ ആയഞ്ചേരി, മുന്‍ സെക്രട്ടറി വലിയേടത്ത് റഷീദ് തലശ്ശേരി, മുഹമ്മദ് അജാസ് കൊയിലാണ്ടി, സജീര്‍ സി നാദാപുരം തുടങ്ങിയവരാണ് ഭക്ഷ്യ വിതരണത്തിന് നേതൃത്വം വഹിക്കുന്നത്.