bahrainvartha-official-logo
Search
Close this search box.

26 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എംബസി ലേബർ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥൻ മുരളീധരന് മാസ് ബഹ്റൈൻ യാത്രയയപ്പ് നൽകി

IMG-20201006-WA0065

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈൻ ഇന്ത്യൻ എംബസ്സി ലേബർ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥനായ മുരളീധരൻ ആർ കർത്തയ്ക്കും ശ്രീമതി പ്രസന്ന മുരളീധരനും മാതാ അമൃതാന്ദമയി സേവാ സമിതി (മാസ് ബഹ്റൈൻ) യാത്രയയപ്പു നൽകി.

കഴിഞ്ഞ 26 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷമാണ് മുരളീധരൻ  ജന്മനാട്ടിലേക്ക് മടങ്ങുന്നത്. യോഗത്തിൽ മാസ്സ് ബഹ്‌റൈൻ കോർഡിനേറ്റർ സുധീർ തിരുനിലത്ത് പൊന്നാട അണിയിക്കുകയും സ്റ്റീയറിങ് കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ മൊമെന്റോ നൽകിയും ആദരിച്ചു. പ്രസന്ന മുരളീധരനെ ലേഖ കൃഷ്ണകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.

ഒപ്പം തന്നെ 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്, ജന്മനാട്ടിലേക്ക് മടങ്ങുന്ന വിനോദിനും മെമെന്റോ നൽകി ആദരിച്ചു. Dr. മനോജ്‌, പവിത്രൻ നീലേശ്വരം, മാധവൻ കല്ലത്ത്, സതീഷ്കുമാർ,  Dr.ബീന മനോജ്‌ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!